Latest NewsUAENewsInternationalGulf

അതിശക്തമായ മഴ: പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് അടച്ചു, വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

റാസൽ ഖൈമ: യുഎഇയിൽ അതിശക്തമായ മഴ തുടരുന്നു. കനത്ത മഴ പെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ജബൽ ജെയ്സിലേക്കുള്ള റോഡ് അടച്ചതായി റാസൽഖൈമ പോലീസ് അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്താണ് നടപടി.

Read Also: പി.എഫ്.ഐയുടെ സാമ്പത്തിക ഉറവിടം ഗൾഫ്: റിയൽ എസ്റ്റേറ്റും പബും നടത്തി പണം നാട്ടിലേക്കയയ്ക്കുന്നുവെന്ന് എൻ.ഐ.എ

കനത്ത മഴയെ തുടർന്ന് താഴ്‌വരയിൽ വെള്ളം കയറിയതായി റാസൽഖൈമ പോലീസ് അറിയിച്ചു. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

അതേസമയം, യുഎഇയിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.

Read Also: പി.എഫ്.ഐയുടെ സാമ്പത്തിക ഉറവിടം ഗൾഫ്: റിയൽ എസ്റ്റേറ്റും പബും നടത്തി പണം നാട്ടിലേക്കയയ്ക്കുന്നുവെന്ന് എൻ.ഐ.എ

shortlink

Related Articles

Post Your Comments

Related Articles


Back to top button