NewsHealth & Fitness

വെറും വയറ്റിൽ കാപ്പി കുടിക്കുന്ന ശീലമുള്ളവർ അറിയാൻ

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് കോർട്ടിസോൾ ഹോർമോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും

രാവിലെ എഴുന്നേറ്റയുടൻ ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് മിക്ക ആളുകളും. ഉറക്കച്ചടവ് മാറാനും, ഊർജ്ജസ്വലരാകും പലപ്പോഴും രാവിലെ തന്നെ കാപ്പി കുടിക്കുന്നത് ശീലമാക്കാറുണ്ട്. എന്നാൽ, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒട്ടനവധി പാർശ്വഫലങ്ങൾ സൃഷ്ടിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണ് അറിയാം.

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് കോർട്ടിസോൾ ഹോർമോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് സ്ട്രെസ് വർദ്ധിപ്പിക്കുന്നു. സാധാരണയായി സ്ട്രെസ് ഹോർമോണുകളുടെ അളവ് രാവിലെ കൂടുതലും, വൈകുന്നേരം കുറവുമാണ്. എന്നാൽ, രാവിലെ തന്നെ കാപ്പി കഴിക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന കഫീൻ കോർട്ടിസോളിന്റെ അളവ് ക്രമാതീതമായി ഉയർത്തുന്നു. കോർട്ടിസോൾ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഹോർമോൺ ആണെങ്കിലും, അമിതമായാൽ നിരവധി ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകും. രാവിലെ എഴുന്നേറ്റയുടൻ കാപ്പിക്ക് പകരം രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

Also Read: ബൂസ്റ്റർ ഡോസ് എടുത്തവർക്ക് മൂക്കിലൂടെയുള്ള വാക്സിൻ എടുക്കാൻ കഴിയില്ല, കാരണമിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button