Latest NewsNewsIndia

ലോകായുക്ത ബിൽ 2022 പാസാക്കി മഹാരാഷ്ട്ര സർക്കാർ: ചരിത്രപരമായ നിയമനിർമ്മാണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ലോകായുക്ത ബിൽ നിയമസഭയിൽ പാസാക്കി മഹാരാഷ്ട്ര സർക്കാർ. ബിൽ പ്രകാരം മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുൻപ് നിയമസഭയുടെ മുൻകൂർ അനുമതി വേണം. ബില്ലിനെ ചരിത്രപരമായ നിയമനിർമ്മാണമെന്ന് വിശേഷിപ്പിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഇത്തരമൊരു നിയമം നിലവിൽ വരുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്റെ പരിധിയിൽ കൊണ്ടുവരാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ കാബിനറ്റ് മന്ത്രി ദീപക് കേസാർകർ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ബിൽ അനുസരിച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുന്നതിനും സഭയുടെ സമ്മേളനത്തിന് മുൻപായി പ്രമേയം കൊണ്ടുവരുന്നതിനും മുൻപ് ലോകായുക്തയുടെ അംഗീകാരം തേടണം.

ജീവനക്കാരുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുത്: നിർദ്ദേശവുമായി സ്വദേശിവത്ക്കരണ മന്ത്രാലയം

ബില്ലിലെ വ്യവസ്ഥ അനുസരിച്ച് ഇത്തരമൊരു നിർദ്ദേശത്തിന്, മഹാരാഷ്ട്ര നിയമസഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെയെങ്കിലും അംഗീകാരം ആവശ്യമാണ്. ആഭ്യന്തര സുരക്ഷയുമായോ പൊതു ക്രമസമാധാനമായോ ബന്ധപ്പെട്ട കേസുകൾ ലോകായുക്ത അന്വേഷിക്കില്ലെന്നും ബില്ലിൽ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button