Latest NewsKeralaNews

മുതലയുടെ മുഖവും മനുഷ്യനെപ്പോലെ പല്ലുകളും കൈകളും കാലുകളും ഉള്ള അത്ഭുത മത്സ്യം തിരുവനന്തപുരത്ത്

തിരുവനന്തപുരം : മുതലയുടെ മുഖവും, കൈകളും കാലുകളും മനുഷ്യനെപ്പോലെ പല്ലുകളുമുള്ള മത്സ്യത്തെ കാണണമെങ്കില്‍ തിരുവനന്തപുരത്തേയ്ക്ക് വരൂ. കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യമാണ് ഇപ്പോള്‍ കനകക്കുന്നിലുള്ളത്. ആമസോണ്‍ നദിയിലെ ആവാസവ്യവസ്ഥയില്‍ മാത്രം കാണുന്ന മീനുകളെവരെ കനകക്കുന്നില്‍ നഗരവസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള അക്വേറിയത്തില്‍ കാണാം. 50ലേറെ ഇനം മത്സ്യങ്ങളാണ് അക്വേറിയത്തിലുള്ളത്. മുതലയുടേതിനു സമാനമായ മുഖമുള്ള അലിഗേറ്റര്‍ ഗാറാണ് ആമസോണില്‍ നിന്നുളള വിഐപികളില്‍ ഒരാള്‍. പ്രദര്‍ശനത്തിലെ ചെറിയ കണ്ണാടിക്കൂട്ടില്‍ കിടക്കുന്ന അലിഗേറ്റര്‍ ഏഴയിടോളം വരെ നീളം വെക്കും.

Read Also: ‘പപ്പു’ എന്ന വിളി വിഷമം ഉണ്ടാക്കുന്നുണ്ടോ? – രാഹുൽ ഗാന്ധിയുടെ മറുപടി വൈറൽ

വെള്ളത്തില്‍ നിന്നു പിടിച്ചു കരയിലിട്ടാലും ഒന്നോ രണ്ടോ ദിവസമൊക്കെഅതിജീവിക്കുന്ന ആമസോണില്‍ നിന്ന് തന്നെയുള്ള ലങ് ഫിഷാണ് മറ്റൊരു അത്ഭുതം. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമയും പിരാനകളും കറുപ്പും വെളുപ്പും ഷാര്‍ക് ഫിഷുകളും ജപ്പാനില്‍ നിന്നുള്ള ജപ്പാന് പോയ് എന്ന സുന്ദരനും എല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്.

ഇതിനെല്ലാം പുറമേ നമ്മുടെ പതിവ് അലങ്കാര മത്സ്യങ്ങളായ ഗോള്‍ഡ് ഫിഷും, കാറ്റ് ഫിഷും ഫ്‌ളവര്‍ ഹോണും ജയന്റ് ഗൗരാമിയും അരോണയും ഓസ്‌കാറും എല്ലാം പ്രദര്‍ശനത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button