Latest NewsKeralaNews

അകലാന്‍ കാരണമെന്ത്? അറിയാന്‍ അഖിലായി ചമഞ്ഞ് ചാറ്റിങ്, വര്‍ക്കലയിലെ സംഗീതയുടെ കൊലയ്ക്ക് പിന്നില്‍ സംശയം

വർക്കല: വർക്കലയിൽ പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന പള്ളിയ്ക്കൽ സ്വദേശി ഗോപു സംഭവസ്ഥലത്തെത്തിയത് കരുതിക്കൂട്ടി തന്നെയെന്ന് പോലീസ്. താനുമായുള്ള പ്രണയം അവസാനിപ്പിച്ച സംഗീതയെ കൊല്ലാൻ തന്നെയായിരുന്നു ഗോപു തീരുമാനിച്ചത്. വടശ്ശേരി സംഗീത നിവാസിൽ സംഗീത (17) ആണ് കൊല്ലപ്പെട്ടത്.

വീടിനു പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. രാത്രി 1.30നായിരുന്നു സംഭവം. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗോപുവും സംഗീതയും ഏറെ നാളായി പ്രണയത്തിലായിരുന്നു. പെട്ടന്നൊരു ദിവസം സംഗീത ഈ പ്രണയം അവസാനിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഗോപുവിന് സംഗീതയോട് പകയായി. താനുമായി അകലാനുള്ള കാരണം അറിയുന്നതിനായി, മറ്റൊരു സിം കൂടി എടുത്ത ശേഷം അഖില്‍ എന്ന പേരില്‍ ഗോപു സംഗീതയോട് ചാറ്റ് ചെയ്യാന്‍ തുടങ്ങി. താനുമായി അകലുന്നതിന് കാരണം മറ്റാരെങ്കിലുമായി അടുപ്പമുള്ളതിനാലാണോ എന്ന സംശയമുണ്ടായിരുന്നു ഗോപുവിന്. ഇതിനായി ഒരേ സമയം രണ്ട് നമ്പറുകളില്‍ നിന്ന് ഗോപു സംഗീതയോട് സംസാരിച്ചു.

രാത്രി സംഗീതയുടെ വീട്ടിലെത്തിയ ഗോപു, അഖിൽ എന്ന് സ്വയം പരിചയപ്പെടുത്തിയ സിം കാർഡ് ഉപയോഗിച്ച് സംഗീതയെ വിളിച്ചു. അഖിലാണെന്ന് കരുതി പുറത്തിറങ്ങിയ സംഗീത കണ്ടത് ഗോപുവിനെയാണ്. ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന ആയുധമെടുത്ത് ഗോപു സംഗീതയെ ആക്രമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button