KeralaLatest News

ഭയന്ന് വിറച്ച ഫാത്തിമ വാപ്പ കുടിപ്പിച്ച വിഷം തുപ്പിക്കളഞ്ഞെങ്കിലും ഛർദ്ദിച്ച് അവശയായി: അബീസ് കാമുകനെയും ഭീഷണിപ്പെടുത്തി

മറ്റൊരു മതസ്ഥനെ പ്രണയിച്ചതിൻ്റെ പേരിൽ പിതാവ് വിഷം കുടിപ്പിച്ച് കൊലപ്പെടുത്തിയ ഫാത്തിമയുടെ മരണത്തിൻ്റെ നടുക്കത്തിലാണ് നാട്. ദുരഭിമാനത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞപ്പോള്‍ ഫാത്തിമയെന്ന പത്താംക്ലാസുകാരി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നൊമ്പരമായി മാറി. കരുമാല്ലൂര്‍ മറിയപ്പടി ഐക്കരകുടി വീട്ടില്‍ ഫാത്തിമ(14)യാണു മരിച്ചത്. മകളെ ക്രൂരമായി മർദ്ദിച്ച് വിഷം നൽകിയ അബിസി(43)നെ ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയില്‍ കഴിഞ്ഞ ഫാത്തിമ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. വൈറ്റിലയിലുള്ള മാതൃഗൃഹത്തിലെ പൊതുദര്‍ശനത്തിന് ശേഷം കലൂര്‍ കറുകപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചക്ക് 2.45-ഓടെ ഫാത്തിമയുടെ ഖബറടക്കം നടന്നു.ഒക്ടോബര്‍ 29-നായിരുന്നു മകളെ പിതാവ് ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയത്. അബീസ് ഫാത്തിമയെ കമ്പി പാര കൊണ്ട് മര്‍ദിക്കുകയും കളനാശിനി ബലമായി വായിലേക്ക് ഒഴിക്കുകയും ചെയ്യുകയായിരുന്നു. വായിൽ ഒഴിച്ച കളനാശിനി ഫാത്തിമ തുപ്പിക്കളയാൻ ശ്രമിച്ചു. എന്നാൽ അവൾ ഛര്‍ദിച്ച് അവശയാവുകയായിരുന്നു എന്നാണ് കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത്.

നേരത്തെ തൻ്റെ മകളെ പ്രണയിച്ചാൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് പെൺകുട്ടിയുടെ പിതാവ് സഹപാഠിയുടെ വീട്ടിലെത്തി താക്കീത് നൽകിയിരുന്നു. ഇതിനിടെ പെൺകുട്ടിക്ക് കാമുകൻ ഒരു മൊബൈൽ ഫോൺ വാങ്ങി നൽകുകയുണ്ടായി. ഈ മൊബൈൽ ഫോൺ പെൺകുട്ടിയുടെ കയ്യിൽ നിന്നും പിതാവ് കണ്ടെടുത്തിരുന്നു. മകളുടെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തതോടെ കോപാകുലനായി മാറിയ പിതാവ് പെൺകുട്ടിയുടെ മാതാവിനെയും സഹോദരനെയും ഉപദ്രവിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്

. മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതിന് ശേഷം മാതാവിനേയും സഹോദരനേയും വീട്ടില്‍നിന്ന് പുറത്താക്കി കതകടച്ചു. അതിനു ശേഷമായിരുന്നു ഫാത്തിമയെ വിഷം കുടിപ്പിച്ചത്. മറ്റൊരു മതസ്ഥനെ പ്രണയിച്ചതിൻ്റെ പേരിൽ തന്നോട് പിതാവ് അന്ന് പെരുമാറിയത് കണ്ട് ഭയന്നു വിറയ്ക്കുകയായിരുന്നു എന്നാണ് കുട്ടി നൽകിയ മൊഴിയിൽ പറയുന്നത്. മരണക്കിടക്കയില്‍ വച്ച് ഫാത്തിമ മജിസ്‌ട്രേറ്റിനു നൽകിയ മൊഴിയിൽ ഇക്കാരം സൂചിപ്പിച്ചിട്ടുമുണ്ട്. അമ്മയും ബന്ധുക്കളും വീടിനുള്ളിലേക്ക് എത്തുമ്പോഴേക്കും പെണ്‍കുട്ടി അവശ നിലയിലായിരുന്നു.

ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉള്ളില്‍ച്ചെന്ന കളനാശിനി ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയിലായിരുന്ന ഫാത്തിമ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button