Latest NewsNewsIndia

ഹിന്ദു യുവതിയുടെ കൊലപാതകം: ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ

ഡൽഹി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു യുവതി ദയാ ഭേൽ കൊല്ലപ്പെട്ടതിന് പിന്നാലെ, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങൾ ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടു. എന്നാൽ, കേസിനെക്കുറിച്ച് ഞങ്ങൾക്ക് പ്രത്യേക വിശദാംശങ്ങൾ ഇല്ല. സുരക്ഷ, ക്ഷേമം എന്നിവയ്‌ക്കൊപ്പം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഞങ്ങൾ പാകിസ്ഥാനോട് ആവർത്തിച്ച് പറഞ്ഞു,’ അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ബുധനാഴ്ചയാണ് സിന്ധ് പ്രവിശ്യയിലെ സംഗറിൽ താമസിക്കുന്ന വിധവയായ ദയാ ബെൽ(40) എന്ന യുവതി കൊടിയ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ദയയുടെ മൃതദേഹം തലവെട്ടിമാറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മുഖത്തെ തൊലി ഉരിഞ്ഞ നിലയിലായിരുന്നു.

നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ വരും

ഇതോടൊപ്പം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ സ്തനങ്ങളും മുറിച്ചു മാറ്റിയിട്ടുണ്ട്. ശരീരമാസകലം മുറിവുകളുടെയും തൊലി ഉരിഞ്ഞതിന്റെയും പാടുകളും കണ്ടെത്തിയിട്ടുണ്ട്.മരിച്ച ദയാ ബെലിന് 4 കുട്ടികളുണ്ട്. തങ്ങൾക്ക് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് കുട്ടികൾ പറയുന്നു.

ഹിന്ദു സമുദായത്തിൽ നിന്ന് പാകിസ്ഥാൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം സമൂഹ മാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. അത്യന്തം ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് നടന്നതെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശേഷം കൃഷ്ണ കുമാരി മൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button