Kallanum Bhagavathiyum
ThiruvananthapuramLatest NewsKeralaNattuvarthaNews

പുതുവത്സര രാത്രിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്ന പ്രചാരണം: വിശദീകരണവുമായി എക്സൈസ്

തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്ന പ്രചാരണം വ്യാജമാണെന്ന് എക്സൈസ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ പ്രവർത്തിക്കുന്നത് രാവിലെ 10 മണി മുതൽ രാത്രി 9 വരെയാണ്.

ബാറുകളുടെയും ബെവ്കോ ഔട്ട്ലറ്റുകളുടെയും നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

നരേന്ദ്രമോദിയാണ് ബിജെപിയുടെ ഏക പ്രധാനമന്ത്രി സ്ഥാനാർത്ഥി: മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാകുമെന്ന് ഹിമന്ത ബിശ്വ ശർമ

പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ബാറുകള്‍ ജനുവരി ഒന്ന് പുലർച്ചെ 5വരെ തുറക്കുമെന്നും ബെവ്കോ ഔട്ട്ലറ്റുകൾ പുലർച്ചെ ഒരു മണിവരെ തുറക്കുമെന്നും പ്രചാരണമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button