Latest NewsNewsIndia

ബസും കാറും കൂട്ടിയിച്ച് 9 മരണം, 28 പേര്‍ക്ക് പരിക്ക്

അഹമ്മദാബാദ് : ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പതു മരണം. 28 പേര്‍ക്കു പരുക്കേറ്റു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിലുണ്ടായിരുന്നത്. നിറയെ ആളുകളുമായി എത്തിയ ബസ്, നവ്‌സാരി ദേശീയ പാതയില്‍വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read Also: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി; എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഏറ്റെടുക്കും

ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. കാറിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടു പേരും മരിച്ചു. പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇതില്‍ 11 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വല്‍സാദില്‍നിന്ന് സ്വദേശത്തേക്കു മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. വല്‍സാദ് സ്വദേശികളാണ് ബസ് യാത്രക്കാരില്‍ ഏറെയും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button