Latest NewsUAENewsInternationalGulf

യുഎഇയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമാണ് 2022: പുതുവർഷാശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

അബുദാബി: രാജ്യത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമായിരുന്നു 2022 എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോക ജനതയ്ക്ക് അദ്ദേഹം പുതുവർഷാശംസകൾ നേരുകയും ചെയ്തു.

Read Also: തെറ്റായ ക്ലെയിമുകൾ ഒഴിവാക്കും, ഇൻഷുറൻസുകൾക്ക് കെവൈസി നിർബന്ധമാക്കുന്നു

യുഎഇയ്ക്കും ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കും സന്തോഷകരവും സുരക്ഷിതവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം അദ്ദേഹം ആശംസിച്ചു. കഴിഞ്ഞ വർഷം യുഎഇ കരസ്ഥമാക്കിയ നേട്ടങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു. യുഎഇ എങ്ങനെയാണ് കോവിഡ് വൈറസ് എന്ന മഹാമാരിയെ രാജ്യം എങ്ങനെയാണ് നേരിട്ടതെന്ന് ഉൾപ്പെടെ വിശദമാക്കുന്ന ഒരു വീഡിയോ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു.

180 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യത്തിന്റെ പാസ്പോർട്ടിനെക്കുറിച്ചും വീഡിയോയിൽ പറയുന്നു. വ്യവസായ, വ്യാപര, നിക്ഷേപ രംഗത്തെ പുരോഗതികളെ കുറിച്ചും വീഡിയോയിൽ വിശദീകരിക്കുന്നു.

Read Also: സ്വന്തം ആസ്തിയിൽ നിന്നും നഷ്ടമായത് 200 ബില്യൺ ഡോളർ, ഇലോൺ മസ്കിന്റെ ഓഹരികൾ ഇടിയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button