Latest NewsNewsBusiness

തെറ്റായ ക്ലെയിമുകൾ ഒഴിവാക്കും, ഇൻഷുറൻസുകൾക്ക് കെവൈസി നിർബന്ധമാക്കുന്നു

പോളിസി ഉടമകളിൽ നിന്ന് നിശ്ചിത സമയ പരിധിക്കുള്ളിൽ കെവൈസി രേഖകൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

രാജ്യത്തെ എല്ലാ ഇൻഷുറൻസ് പോളിസികൾക്കും ജനുവരി ഒന്ന് മുതൽ കെവൈസി നിർബന്ധമാക്കും. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി ഒന്ന് മുതൽ എടുക്കുന്ന ആരോഗ്യ, വാഹന, ട്രാവൽ, ഹോം ഇൻഷുറൻസ് പോളിസികൾക്കാണ് കെവൈസി നിർബന്ധമാക്കുന്നത്. കൂടാതെ, ജനുവരി ഒന്നിന് ശേഷം പുതുക്കുന്ന പോളിസികൾക്കും ഈ നിബന്ധന ബാധകമാണ്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം, പോളിസി ഉടമകളിൽ നിന്ന് നിശ്ചിത സമയ പരിധിക്കുള്ളിൽ കെവൈസി രേഖകൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു വർഷം മുതൽ രണ്ട് വർഷം വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള രേഖകൾ പോളിസി ഉടമകളുടെ ഇ- മെയിലിലേക്കും, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസായും അയക്കുന്നതാണ്. പോളിസി ഉടമകളുടെ വിശദവിവരങ്ങൾ ലഭിക്കുന്നതിനാൽ, രേഖകൾ എളുപ്പത്തിൽ ക്ലെയിം ചെയ്യാൻ കമ്പനികൾക്ക് കഴിയുന്നതാണ്. കൂടാതെ, തെറ്റായ ക്ലെയിമുകൾ ഒഴിവാക്കാനും ഇതിലൂടെ കഴിയും.

Also Read: അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന: നടപടികളുമായി അബുദാബി

shortlink

Related Articles

Post Your Comments

Related Articles


Back to top button