KeralaLatest NewsNews

സംസ്ഥാന സ്‌കൂൾ കലോത്സവം: രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോഴിക്കോട്‌ ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.

രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനും തിരുവമ്പാടി എം.എൽ.എയുമായ ലിന്റോജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കലോത്സവത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ കെ ജീവൻബാബു ഐ.എ.എസ് ജനറൽകൺവീനർ സി.എ സന്തോഷ്, ഡോ. അനിൽ പി.എം ആർ.ഡി.ഡി കോഴിക്കോട്, മനോജ്കുമാർ സി, ഡി.ഡി.ഇ കോഴിക്കോട് തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം, കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുത്. കലോത്സവത്തിലെ വിജയമല്ല, പങ്കാളിത്തമാണു പ്രധാനമെന്ന നിരീക്ഷണം പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button