തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളിൽ റെക്കോർഡ് വിറ്റുവരവുമായി ബെവ്കോ ഔട്ട്ലെറ്റ്. ഡിസംബർ 31ന് മാത്രം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷമിത് 95.67 കോടിയായിരുന്നു. വിൽപ്പനയിൽ ഒരു കോടി കടന്ന് തിരുവനന്തപുരം പവർഹൗസ് റോഡ് ബെവ്കോ ഔട്ട്ലെറ്റ് റെക്കോർഡിട്ടു. ഇവിടെ 1.13 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
കഴിഞ്ഞ ക്രിസ്മസ് വില്പനയിൽ ആശ്രമം ബെവ്കോ ഔട്ട്ലെറ്റ് നേടിയ ഒരു കോടി രൂപയാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. ഇതാണ് തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്ലെറ്റ് ഇത്തവണ മറികടന്നത്.
പുതുവത്സര വിൽപ്പനയിൽ രണ്ടാം സ്ഥാനം ആശ്രമം ഔട്ട്ലെറ്റിനാണ് 96.59ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വില്പന നടന്നത്. മൂന്നാം സ്ഥാനം പാലാരിവട്ടം രവിപുരം ഔട്ട്ലെറ്റിനാണ്. ഇവിടെ 88.01 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്.
Post Your Comments