Latest NewsNewsBusiness

എൻഡിടിവി ഇനി അദാനിക്ക് സ്വന്തം, ഇക്വിറ്റി ഓഹരികളും ഏറ്റെടുത്തു

ഒരു ഓഹരിക്ക് 342.65 രൂപ നിരക്കിലാണ് പ്രമോട്ടർമാരുടെ ഓഹരികൾ അദാനി വാങ്ങിയത്

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, എൻഡിടിവിയുടെ 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. എൻഡിടിവിയുടെ പ്രമോട്ടർമാരായ പ്രണോയ് റോയ്, ഭാര്യ രാധിക പ്രണോയ് എന്നിവർ ഓഹരി വിൽക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദാനി ഗ്രൂപ്പ് ഓഹരികൾ ഏറ്റെടുത്തത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതോടെ, മാധ്യമ മേഖലയിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഒരു ഓഹരിക്ക് 342.65 രൂപ നിരക്കിലാണ് പ്രമോട്ടർമാരുടെ ഓഹരികൾ അദാനി വാങ്ങിയത്. ഇതോടെ, എൻഡിടിവിയിൽ 37.5 ശതമാനം ഓഹരി ഉണ്ടായിരുന്ന അദാനിയുടെ ഓഹരി വിഹിതം 64.71 ശതമാനമായാണ് ഉയർന്നത്. മൂന്ന് ഘട്ടങ്ങളിലൂടെയാണ് എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് കരസ്ഥമാക്കിയത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് മാത്രമായി ഏകദേശം 873 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ചിലവഴിച്ചത്. എൻഡിടിവി ഗ്രൂപ്പിന് കീഴിൽ പ്രധാനമായും മൂന്ന് ടിവി ചാനലുകളാണ് ഉളളത്.

Also Read: വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം: യന്ത്രങ്ങൾ പൂർണമായും കത്തി നശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button