ThrissurKeralaNattuvarthaLatest NewsNews

വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം: യന്ത്രങ്ങൾ പൂർണമായും കത്തി നശിച്ചു

കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം

തൃശൂർ: ഇരിങ്ങാലക്കുടയിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. രാത്രി തൊഴിലാളികൾ മടങ്ങിയ ശേഷമാണ് അപകടം നടന്നത്.

Read Also : മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ നൽകണം: നിർദ്ദേശവുമായി അധികൃതർ

കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. നാല് ടണ്ണോളം വെളിച്ചെണ്ണ മില്ലിൽ സൂക്ഷിച്ചിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി ഞായറാഴ്ച ഉച്ചയോടെയാണ് തീ പൂർണമായും അണച്ചത്.

മില്ലിലെ യന്ത്രങ്ങൾ തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. തീ സമീപ ഗോഡൗണുകളിലേക്ക് പടരാതിരുന്നത് വൻ അപകടം ആണ് ഒഴിവാക്കിയത്. അപകട കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button