Latest NewsNewsInternationalGulfQatar

മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ നൽകണം: നിർദ്ദേശവുമായി അധികൃതർ

ദോഹ: ഖത്തർ പോസ്റ്റ് മുഖേനയുള്ള മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ നൽകണമെന്ന് നിർദ്ദേശം നൽകി അധികൃതർ. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്സിസി) എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉൽപന്നങ്ങൾ, ഡയറ്ററി ഉൽപന്നങ്ങൾ, മരുന്നുകൾ എന്നിവ ഖത്തർ പോസ്റ്റ് മുഖേന രോഗികളുടെ മേൽവിലാസത്തിൽ എത്തിക്കുന്നതിനുള്ള ഡെലിവറി നിരക്കാണ് 30 റിയാൽ ആക്കിയിരിക്കുന്നത്.

Read Also: പുതുവത്സര ആഘോഷത്തിനിടെ പാമ്പിനെ പിടിച്ച് അഭ്യാസ പ്രകടനം: പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ഞായർ മുതൽ വ്യാഴം വരെ രാവിലെ 8നും ഉച്ചയ്ക്ക് 2നും ഇടയിൽ 16000 എന്ന നമ്പറിൽ എച്ച്എംസി ആശുപത്രികളിൽ നിന്നുള്ള മെഡിക്കേഷൻ ഹോം ഡെലിവറി സേവനങ്ങൾക്ക് ബന്ധപ്പെടണം. പിഎച്ച്സിസി രോഗികൾ അതാത് ഹെൽത്ത് സെന്ററുകളുടെ ഹോം ഡെലിവറി സർവീസ് നമ്പറുകളിലോ കൂടുതൽ വിവരങ്ങൾക്കായി 16000 എന്ന നമ്പറിലോ ബന്ധപ്പെടണം. കാലാവധിയുള്ള ഹെൽത്ത് കാർഡ് നിർബന്ധമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

മരുന്നുകൾക്കും ഡെലിവറി നിരക്കിനുമുള്ള പണം അടയ്ക്കാൻ ബാങ്ക് കാർഡ് മുഖേന മാത്രമേ കഴിയൂ. മരുന്ന് വാങ്ങാൻ ആഗ്രഹിക്കുന്നവർ മേൽവിലാസം കൃത്യമായി നൽകണം.

Read Also: നഗ്ന ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി: പ്രതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button