Latest NewsNewsIndia

പുതുവത്സര ആഘോഷത്തിനിടെ പാമ്പിനെ പിടിച്ച് അഭ്യാസ പ്രകടനം: പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

കടലൂർ: പുതുവത്സര ആഘോഷത്തിനിടെ പാമ്പിനെ പിടിച്ച് അഭ്യാസ പ്രകടനം നടത്തിയ യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന സംഭവത്തിൽ മണികണ്ഠൻ എന്ന യുവാവാണ് പാമ്പുകടിയേറ്റ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപാമ്പിനെ എടുത്ത് അളുകൾക്ക് മുന്നിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതിനിടെ ഇയാൾക്ക് പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.

സുഹൃത്തുക്കളുമൊത്തുള്ള പുതുവത്സര ആഘോഷത്തിനിടെ സമീപത്തുള്ള കുറ്റിക്കാട്ടിൽ പാമ്പിനെ കണ്ട മണികണ്ഠൻ അതിനെ എടുക്കുകയായിരുന്നു. സമീപത്തുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും അത് വകവെയ്ക്കാതെ മണികണ്ഠൻ ആളുകൾക്കിടയിൽ ഭീതി സൃഷ്ടിക്കാനും ശ്രമിച്ചു. ഇതിനിടെ പാമ്പ് യുവാവിന്റെ കയ്യിൽ കൊത്തുകയായിരുന്നു.

മുഖ്യമന്ത്രി മന്ത്രിസഭയിലെ ഏക ദരിദ്രന്‍, 12 പശുക്കളെ വളര്‍ത്തുന്നു

പാമ്പ് കടിയേറ്റിട്ടും പുതുവത്സര സമ്മാനമാണിതെന്ന് പറഞ്ഞ് ആഘോഷിച്ച മണികണ്ഠൻ അല്പസമയത്തിനകം കുഴഞ്ഞു വീഴുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പാമ്പിനെ പിടികൂടി ഡോക്ടർമാരെ കാണിക്കാനെത്തിയ മണികണ്ഠന്റെ സുഹൃത്തിനും കടിയേറ്റു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button