Latest NewsUAENewsInternationalGulf

മദ്യത്തിന് നികുതി ഒഴിവാക്കി ദുബായ്: വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ഒഴിവാക്കി

ദുബായ്: മദ്യത്തിന് 30 ശതമാനം നികുതി ഒഴിവാക്കി ദുബായ്. എല്ലാ ലഹരിപാനീയങ്ങളുടെയും 30 ശതമാനം മുനിസിപ്പാലിറ്റി നികുതിയാണ് ദുബായ് ഒഴിവാക്കിയത്. വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ദുബായ് ഒഴിവാക്കി. ഇതോടെ ദുബായിൽ മദ്യത്തിന് വില കുറയും.

Read Also: അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നിയമനിർമാണവുമായി മുന്നോട്ടു പോകും: മുഖ്യമന്ത്രി

ഞായറാഴ്ച്ച മുതൽ ദുബായിൽ ലഹരി പാനീയങ്ങൾ നിയമപരമായി വാങ്ങാൻ അർഹതയുള്ളവർക്ക് വ്യക്തിഗത മദ്യ ലൈസൻസ് സൗജന്യമായി ലഭിക്കും. ലൈസൻസിന് അപേക്ഷിക്കാൻ എമിറേറ്റ്സ് ഐഡിയും വിനോദ സഞ്ചാരികൾക്ക് പാസ്പോർട്ടും ആവശ്യമാണ്.

നിയമപരമായി മദ്യപിക്കാൻ 21 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നതാണ് യുഎഇയിലെ നിയമം. സ്വകാര്യമായോ ലൈസൻസുള്ള പൊതുസ്ഥലങ്ങളിലോ മാത്രമേ മദ്യം കഴിക്കാൻ സാധിക്കുകയുള്ളുവെന്നതാണ് മറ്റൊരു നിബന്ധന.

Read Also: ഭാര്യ ഒളിച്ചോടിയ പ്രതികാരത്തില്‍ ഭാര്യയുടെ കാമുകന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button