KeralaLatest NewsNews

അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നിയമനിർമാണവുമായി മുന്നോട്ടു പോകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യചിന്തയെ യുക്തിബോധവുമായി കൂട്ടിക്കെട്ടിയുണ്ടാക്കിയ പുരോഗമന സമൂഹമാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പുരോഗമന സമൂഹത്തെ പിന്നോട്ട് അടിപ്പിക്കുന്നതിന് ഇരുട്ടിന്റെ ശക്തികൾ കാലങ്ങളായി ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: അപകട സമയത്ത് അടിയന്തര നമ്പറുകളിലേക്ക് ഫോൺ കോളുകൾ പോകും, ഐഫോണിലെ ഈ സംവിധാനത്തെ കുറിച്ച് അറിയൂ

ഇനിയും കെട്ടുപോയിട്ടില്ലാത്ത നവോത്ഥാന ചിന്ത ഉയർത്തിപ്പിടിച്ച് അവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണം. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നിയമനിർമാണം അടക്കമുള്ളവയുമായി സർക്കാർ മുന്നോട്ടുപോകും. നാടിന്റെ വികസനത്തെയും നവോത്ഥാനപരമായ ചിന്താഗതികളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകുന്ന ഗുരുവിന്റെ കാഴ്ചപ്പാടുതന്നെയാണ് സർക്കാരും മുറുകെപ്പിടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യക്തിപൊതുജീവിതത്തെ ശുദ്ധീകരിക്കാനും മെച്ചപ്പെട്ടതാക്കാനും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഉപയോഗിക്കാനാകണം. ഗുരു ജനാധിപത്യബോധത്തോടെയാണ് പെരുമാറിയത്. അത് പൂർണതോതിൽ മനസ്സിലാക്കാനാകണം. സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കുകയല്ല അതിലെ നന്മ മനസ്സിലാക്കി കൊടുത്ത് എതിരഭിപ്രായക്കാരുടെ നിലപാട് മാറ്റുന്ന ജനാധിപത്യ രീതിയേ അദ്ദേഹം കൈക്കൊണ്ടിട്ടുള്ളൂ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അന്നത്തെ സമൂഹത്തിൽ വലിയതോതിലായിരുന്നു. അവയെ നേരിടുന്നതിൽ ഗുരു കാട്ടിയ മാതൃക പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പുതുവത്സരാഘോഷത്തിന് എത്തുന്നവരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button