KeralaLatest NewsNews

കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചർദ്ദിയുമായി ഒരാള്‍‌ പിടിയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചർദ്ദിയുമായി ഒരാള്‍‌ പിടിയില്‍. 5.200 കിലോഗ്രാം തിമംഗല ചർദ്ദിയാണ് പിടികൂടിയത്. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി.പി (32 ) ആണ് പിടിയിലായത്.

കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആമ്പർഗ്രീസ് കണ്ടെത്തിയത്. കൊടുവള്ളി സി.ഐ ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് നെല്ലാംകണ്ടി പാലത്തിന് സമീപം ആമ്പർഗ്രീസ് പിടികൂടിയത്. കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്പർഗ്രീസെന്നാണ് പൊലീസ്  സംശയിക്കുന്നത്.

ആമ്പർഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button