MollywoodLatest NewsKeralaCinemaNewsBollywoodEntertainmentKollywoodMovie Gossips

അവസാന ശ്വാസം വരെ സിനിമയിൽ തുടരും: സിനിമക്കപ്പുറം മറ്റൊരു ജീവിതമില്ലെന്ന് കമൽ ഹാസൻ

ചെന്നൈ: അവസാന ശ്വാസം വരെ സിനിമയിൽ തുടരുമെന്ന് വ്യക്തമാക്കി കമൽഹാസൻ. ഇപ്പോൾ കാണുന്ന സൗഭാഗ്യങ്ങളെല്ലാം നൽകിയത് സിനിമയാണെന്നും അതു മുഴുവൻ നഷ്ടപ്പെട്ടാലും കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററിന്റെ അസിസ്റ്റന്റായോ സിനിമയിൽ തന്നെ നിൽക്കുമെന്നും കമൽ ഹാസൻ പറഞ്ഞു.

കമൽ ഹാസന്റെ വാക്കുകൾ ഇങ്ങനെ;

‘സിനിമയെ ഏറെ സ്നേഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ തന്നെ ജോലി ചെയ്യണം. കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായോ ജോലി ചെയ്യാം. കാരണം സിനിമക്കപ്പുറം മറ്റൊരു ജീവിതമില്ല. സിനിമയിലെ പരാജയങ്ങളിൽ ആശങ്കപ്പെടാറില്ല. വിജയം പോലെ തന്നെ പരാജയവും അനിവാര്യമാണ്. ഒരു രൂപ പോലും മുടക്കാതെ സിനിമയിൽ എത്തിയ ആളാണ്. ഞാനൊഴുക്കിയ വിയർപ്പിൽ നിന്നും കഠിനാധ്വാനത്തിൽ നിന്നും നേടിയതാണെല്ലാം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button