Latest NewsIndia

നോട്ടു നിരോധനത്തെ ശരിവെച്ച് സുപ്രീംകോടതി: കേന്ദ്രം തീരുമാനിച്ചു എന്നത് കൊണ്ട് നടപടി തെറ്റെന്ന് പറയാനാകില്ല

ന്യൂഡൽഹി: നോട്ടു നിരോധനത്തെ ശരിവെച്ച് സുപ്രീംകോടതി. കേന്ദ്രം തീരുമാനിച്ചു എന്നത് കൊണ്ട് നടപടി തെറ്റെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി. നോട്ട് നിരോധിക്കാനുള്ള അവകാശം കേന്ദ്രത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് സർക്കാരിന് തീരുമാനം എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്‌ന തയ്യാറാക്കിയ വിധിപ്രസ്താവം വരാനിരിക്കുകയാണ്. ജസ്റ്റിസ് എസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹർജ്ജികളെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക വിഷയങ്ങളിൽ തങ്ങളുടെ തിരുമാനങ്ങളെ പുന:പരിശോധിയ്ക്കാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോഴായിരുന്നു ഭരണ ഘടനാ ബഞ്ചിന്റെ ലക്ഷ്മണ രേഖാ പരാമർശം. ലക്ഷ്മണരേഖ ഉണ്ടെന്ന് അറിയാമെന്നും എന്നാൽ ചില സന്ദർഭങ്ങളിൽ കൈയ്യും കെട്ടി നോക്കി ഇരിക്കാൻ സാധിയ്ക്കില്ലെന്നുമായിരുന്നു സുപ്രിംകോടതി പരാമർശം.

കേന്ദ്രസർക്കാരിനെയും ആർബിഐയെയും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് പ്രതിനിധീകരിച്ചത്. മുൻ ധനമന്ത്രി കൂടിയായ മുതിർന്ന അഭിഭാഷകൻ പി ചിദംബരം, ശ്യാം ദിവാൻ അടക്കമുള്ളവർ ഹർജ്ജിക്കാർക്ക് വേണ്ടി ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button