Latest NewsNewsIndia

യുവതിയുടെ നഗ്നമായ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചത് 13 കിലോമീറ്ററോളം

ന്യൂഇയര്‍ പാര്‍ട്ടിക്കുശേഷം ഹോട്ടലില്‍നിന്ന് സ്‌കൂട്ടര്‍ ഓടിച്ചത് നിധി

ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ കാര്‍ സ്‌കൂട്ടറിനെ ഇടിച്ചിട്ട ശേഷം, സ്‌കൂട്ടര്‍ യാത്രക്കാരിയായിരുന്ന യുവതിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചതിനെ സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്. മരിച്ച അഞ്ജലി സിങ്ങിനൊപ്പമുണ്ടായിരുന്ന നിധി എന്ന പെണ്‍കുട്ടി അപകടസമയത്ത് സ്‌കൂട്ടറിന്റെ പുറകിലിരിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍. അപകടത്തില്‍ തനിക്ക് പരുക്കേറ്റിട്ടില്ലെന്ന് യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു.

Read Also: ഭാ​ര്യാ​പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : യുവാവ് അറസ്റ്റിൽ

അപകടം നടന്ന സ്ഥലത്തുനിന്ന് അധിക ദൂരത്തില്‍ അല്ലാത്ത ഒരു ഹോട്ടലില്‍ നടന്ന ന്യൂഇയര്‍ പാര്‍ട്ടിക്കു ശേഷം പുലര്‍ച്ചെ 1.45നാണ് അഞ്ജലിയും നിധിയും പുറത്തിറങ്ങിയത്. യാത്ര ആരംഭിക്കുമ്പോള്‍ നിധിയാണ് സ്‌കൂട്ടര്‍ ഓടിക്കുന്നതെന്നാണ് സിസിസിടി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്. അഞ്ജലി പിങ്ക് നിറത്തിലുള്ള ടീ-ഷര്‍ട്ടും നിധി ചുവന്ന നിറത്തിലുള്ള ടീ-ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇടയ്ക്കുവച്ചു സ്‌കൂട്ടര്‍ ഓടിക്കണമെന്ന് അഞ്ജലി ആഗ്രഹം പ്രകടിപ്പിക്കുകയും നിധി സ്‌കൂട്ടര്‍ കൈമാറുകയുമായിരുന്നെന്നാണ് സൂചന. പിന്നീടാണ് ദുരന്തമുണ്ടായത്.

വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടര്‍ ഡല്‍ഹിയില്‍ സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണു കണ്ടെത്തിയത്. കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ (27) എന്നിവരാണു പിടിയിലായത്. യുവതി കാറിനടിയില്‍ കുടുങ്ങിയത് കണ്ടിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. വാഹനമോടിച്ചപ്പോള്‍ എന്തോ കുടുങ്ങിയതായി തനിക്ക് തോന്നിയെങ്കിലും മറ്റുള്ളവര്‍ പരിശോധിക്കാന്‍ സമ്മതിച്ചില്ലെന്ന് ദീപക് ഖന്ന പൊലീസിനോട് പറഞ്ഞു.

പിന്നീട് വാഹനം കാഞ്ചവാലയില്‍ എത്തിയപ്പോള്‍ യു-ടേണ്‍ തിരിയുന്നതിനിടെയാണ് യുവതി കാറിനടിയില്‍ കുരുങ്ങിയത് ശ്രദ്ധിച്ചത്. കാറിന്റെ മുന്‍സീറ്റിലിരുന്ന മിഥുനാണ് യു-ടേണ്‍ തിരിയുന്നതിനിടെ അഞ്ജലിയുടെ കൈകള്‍ കണ്ടത്. ഇതോടെ വാഹനം നിര്‍ത്തിയ യുവാക്കള്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഏകദേശം 13 കിലോമീറ്ററാണ് അഞ്ജലിയെ റോഡിലൂടെ വലിച്ചിഴച്ചത്.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും 3 സഹോദരിമാരും 2 സഹോദരന്മാരും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വര്‍ഷം മുന്‍പു മരിച്ചു. കാറിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ യുവതിയെ കണ്ടെന്ന കണ്‍ട്രോള്‍ റൂം സന്ദേശം ഞായറാഴ്ച പുലര്‍ച്ചെ 3.24നാണ് പൊലീസിന് ആദ്യം ലഭിച്ചത്. അന്വേഷണം നടത്തുന്നതിനിടെ 4.11നും സമാന സന്ദേശം ലഭിച്ചു. പിന്നാലെ കൃഷന്‍ വിഹാറിലെ ഷൈനി ബസാറിനടുത്തു മൃതദേഹം കണ്ടെത്തി. സ്‌കൂട്ടറും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button