Latest NewsNewsTechnology

രാഷ്ട്രീയ പരസ്യങ്ങൾക്ക് ഇനി വിലക്കില്ല, പുതിയ നീക്കവുമായി ട്വിറ്റർ

ട്വിറ്ററിൽ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു

രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കാനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. രണ്ട് വർഷത്തിനുശേഷമാണ് രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നത്. വരും ആഴ്ചകളിൽ കമ്പനി രാഷ്ട്രീയ പരസ്യ പെർമിറ്റ് വിപുലീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ സമയത്തുതന്നെ ട്വിറ്ററിൽ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പുകളിലെ തെറ്റായ വിവരങ്ങൾ തങ്ങളുടെ സേവനങ്ങളിലുടനീളം പ്രചരിപ്പിക്കാൻ അനുവദിച്ചതിന് വ്യാപകമായ വിമർശനം നേരിട്ടതിനെ തുടർന്നാണ് ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ചത്. രാഷ്ട്രീയ പരസ്യങ്ങൾ സ്വയം നേടേണ്ടതാണെന്നും, അവ പണം കൊടുത്ത് വാങ്ങാനുള്ളതല്ലെന്നും മുൻ സിഇഒ ജാക്ക് ഡോർസി അറിയിച്ചിരുന്നു. എന്നാൽ, ഇലോൺ മസ്ക് ഇത്തരത്തിലുള്ള പരസ്യങ്ങൾക്ക് അനുമതി നൽകിയിരിക്കുകയാണ്.

Also Read: കാറിടിച്ചു പരിക്കേറ്റ ബിടെക് വിദ്യാര്‍ത്ഥിനി അബോധാവസ്ഥയില്‍, പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button