Latest NewsKeralaNews

ഉണ്ണി മുകുന്ദനെ മാറോടണച്ച് അമ്മമാര്‍, മാളികപ്പുറം മനസ്സ് നിറയ്ക്കുന്നു

തിയറ്ററുകളില്‍ വലിയ സ്വീകരണമാണ് മാളികപ്പുറം ടീമിന് പ്രേക്ഷകര്‍ നല്‍കുന്നത്

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം സിനിമയ്ക്ക് വന്‍ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാ പ്രേമികളുടെയും അയ്യപ്പഭക്തരുടെയും അനുമോദനങ്ങള്‍ ഏറ്റുവാങ്ങി കേരളമൊട്ടാകെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് മാളികപ്പുറം സിനിമ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ സന്ദര്‍ശിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും. തിയറ്ററുകളില്‍ വലിയ സ്വീകരണമാണ് മാളികപ്പുറം ടീമിന് പ്രേക്ഷകര്‍ നല്‍കുന്നത്. ഇപ്പോള്‍, അത്തരത്തിലൊരു സ്വീകരണത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. തിയറ്റര്‍ സന്ദര്‍ശിക്കാനെത്തിയ ഉണ്ണി മുകുന്ദന്റെ ഒരു കൂട്ടം അമ്മമാര്‍ ചേര്‍ന്ന് സ്വീകരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോയാണിത്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ മനോഹര വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Read Also: തൃശ്ശൂരില്‍ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു; കൊലപാതകം സ്വർണം പണയപ്പെടുത്താൻ നല്‍കാത്തതിനാല്‍ 

2022 ഡിസംബര്‍ 30-നാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ പദവിയിലേയ്ക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവട് വയ്പ്പാണ് മാളികപ്പുറമെന്ന് ആരാധകരും സിനിമാ പ്രേമികളും പറയുന്നു.

മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button