KeralaLatest NewsNews

യുവ ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തം, അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

പ്രത്യേക മാനസികാവസ്ഥയില്‍ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനമായിരുന്നു ആദ്യം

 

തിരുവനന്തപുരം: യുവ ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ സാധ്യത. പ്രത്യേക മാനസികാവസ്ഥയില്‍ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനമായിരുന്നു ആദ്യം അന്വേഷണം നടത്തിയ സംഘത്തിന്റേത്. നേരത്തെ നടന്ന അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചോ എന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ ആദ്യ പരിശോധന.

Read Also: കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയില്‍; മുന്നറിയിപ്പുമായി മന്ത്രി വി ശിവൻകുട്ടി

ആല്‍ത്തറ നഗറിലെ വാടക വീട്ടില്‍ അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് നയന മരിച്ചു കിടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അടിച്ചിട്ട മുറിയില്‍ ഒരാള്‍ മരിക്കണമെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ, അല്ലെങ്കില്‍ സ്വാഭാവിക മരണം. നയനയുടേത് ആത്മഹത്യ ആണെന്നും അതിലേക്ക് നയിച്ചത് സ്വയം പീഡനമേല്‍പ്പിച്ചതിനെത്തുടര്‍ന്ന് പ്രാണവായു കിട്ടാതെ വന്നതാണെന്നുമുള്ള നിഗമനമാണ് ആദ്യം അന്വേഷണം സംഘം മുന്നോട്ടുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button