Latest NewsIndiaNews

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍

ദ്വിദിന സന്ദര്‍ശനത്തിനായി യുപി മുഖ്യമന്ത്രി മുംബൈയിലെത്തിയ വേളയിലാണ് ജാക്കി ഷെരോഫ് ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ യോഗിയെ നേരില്‍ കണ്ട് സംസാരിച്ചത്

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍. ദ്വിദിന സന്ദര്‍ശനത്തിനായി യു.പി മുഖ്യമന്ത്രി മുംബൈയിലെത്തിയ വേളയിലാണ് ജാക്കി ഷെരോഫ് ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ യോഗിയെ നേരില്‍ കണ്ട് സംസാരിച്ചത്. സിനിമാ ഷൂട്ടിംഗിനായി യുപിയിലേക്ക് വരുന്നതും സിനിമാ നിര്‍മ്മാതാക്കള്‍ക്ക് സബ്സിഡി വിതരണം ചെയ്യുന്നതും സംബന്ധിച്ച ചര്‍ച്ചകളാണ് താരങ്ങള്‍ യോഗിയുമായി നടത്തിയത്. ജാക്കി ഷെരോഫ് കൂടാതെ സുനില്‍ ഷെട്ടി, കൈലാഷ് ഖേര്‍, സോനു നിഗം തുടങ്ങിയവര്‍ യോഗിയുമായി സംസാരിച്ചിരുന്നു. സന്ദര്‍ശനത്തിന് പിന്നാലെ യോഗിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും താരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.

Read Also: പഞ്ചസാരയിലൂടെ കാന്‍സര്‍ സാധ്യത കണ്ടെത്താമോ? പഠനം പറയുന്നതിങ്ങനെ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ലഭിച്ചുവെന്നും യുപിയിലെ സിനിമാ നയത്തെക്കുറിച്ചും ഫിലിം സിറ്റിയെക്കുറിച്ചുമുള്ള കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞുവെന്നും ജാക്കി ഷെരോഫ് ട്വിറ്ററില്‍ കുറിച്ചു. യോഗിയോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button