Latest NewsNewsIndia

ആര്‍എസ്എസിനെ മാതൃകയാക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്

കൊല്‍ക്കത്ത: ആര്‍എസ്എസിനെ മാതൃകയാക്കണമെന്ന നിര്‍ദ്ദേശവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ആര്‍എസ്എസ് ചെയ്യുന്നപോലെ കഠിനാദ്ധ്വാനം ചെയ്താല്‍ വിജയം സുനിശ്ചിതമായും കൈവരിക്കുമെന്നാണ് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിന് പ്രത്യയ ശാസ്ത്രപരവും രാഷ്ട്രീയപരവുമായ പോരാട്ടമാണ് ആവശ്യമാണെന്നും പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനെ മാതൃകയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസ പരമായും ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ശക്തമാണെന്നും കാരാട്ട് പറഞ്ഞു.

Read Also: ന​ഗ​ര​മ​ധ്യ​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി : വൃ​ദ്ധ​നെ തു​മ്പി​കൈ കൊ​ണ്ട് വീ​ശി നി​ല​ത്തി​ട്ടു, സംഭവം സുൽത്താൻ ബത്തേരിയിൽ

വിവിധ സംഘടനകളിലൂടെ ആര്‍എസ്എസ് രാപ്പകല്‍ പ്രവര്‍ത്തിക്കുകയാണെന്നും അത് മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുസാന്നിധ്യം ദുര്‍ബലമായ ഒഡീഷയില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആര്‍എസ്എസിന് 1000-ല്‍ അധികം സ്‌കൂളുകള്‍ ഉണ്ടായിരുന്നുെവന്നും പതിറ്റാണ്ടുകള്‍ മുന്‍പ് തന്നെ മികച്ച പ്രവര്‍ത്തനമാണ് കാഴ്‌ചെവച്ചിരുന്നതെന്നും അദ്ദേഹം പരാമര്‍ശിച്ചു. ആര്‍എസ്എസിന്റെ നിരന്തര പ്രവര്‍ത്തനങ്ങള്‍ വലിയൊരു വിഭാഗം ആളുകളെ ആശയപരമായി സ്വാധീനിക്കുന്നുണ്ടെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയില്‍ സിപിഎം മുഖപത്രം ഗണശക്തിയുടെ അന്‍പത്തേഴാം സ്ഥാപക ദിന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button