WayanadKeralaNattuvarthaLatest NewsNews

ന​ഗ​ര​മ​ധ്യ​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി : വൃ​ദ്ധ​നെ തു​മ്പി​കൈ കൊ​ണ്ട് വീ​ശി നി​ല​ത്തി​ട്ടു, സംഭവം സുൽത്താൻ ബത്തേരിയിൽ

ഇ​ര​ളം ഫോ​റ​സ്റ്റ് സെ​ക്ഷ​നി​ലെ വ​ന​ഭാ​ഗ​ത്തു നി​ന്നാ​ണ് കാ​ട്ടാ​ന​യെ​ത്തി​യ​തെ​ന്നാ​ണ് സൂചന

വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​മ​ധ്യ​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. ഇ​ന്നു രാവിലെയാ​ണ് സം​ഭ​വം. ഇ​ര​ളം ഫോ​റ​സ്റ്റ് സെ​ക്ഷ​നി​ലെ വ​ന​ഭാ​ഗ​ത്തു നി​ന്നാ​ണ് കാ​ട്ടാ​ന​യെ​ത്തി​യ​തെ​ന്നാ​ണ് സൂചന.

Read Also : നയനയുടെ മരണം തീവ്രവാദ വിരുദ്ധ സെൽ അന്വേഷിക്കാത്തത് എന്തുകൊണ്ട്?: പോലീസ് വീഴ്ചയ്‌ക്കെതിരെ സംവിധായകൻ

ന​ഗ​ര​മ​ധ്യ​ത്തി​ൽ ഏ​റെ നേ​രം ചുറ്റിത്തിരിഞ്ഞ കാ​ട്ടാ​ന ചു​റ്റും ഭീ​തി പ​ര​ത്തി. ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ന്നു പോ​കു​ക‌​യാ​യി​രു​ന്ന വൃ​ദ്ധ​ന് നേ​രെ കാ​ട്ടാ​ന പാ​ഞ്ഞെ​ത്തി. ത​ല​നാ​ഴി​ര​യ്ക്കാ​ണ് ഇയാൾ രക്ഷപ്പെട്ടത്. വീ​ണു​പോ​യ വൃ​ദ്ധ​നെ ആ​ന ച​വി​ട്ടാ​ൻ ഒ​രു​ങ്ങി​യെ​ങ്കി​ലും ന​ട​പ്പാ​ത​യി​ലെ കൈ​വ​രി ത​ട​സ​മാ​യ​തു​കൊ​ണ്ടു ന​ട​ന്നി​ല്ല. വീഴ്ചയിൽ പ​രു​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : കാപ്പ ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയി : ‘പുഞ്ചിരി’ അനൂപിനെ പൊലീസ് പിടികൂടിയത് കർണാടകയിൽ നിന്ന്

മാത്രമല്ല, ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു പി​ന്നാ​ലെ​യും കാ​ട്ടാ​ന ഓ​ടി. ഒ​രു​മ​ണി​ക്കൂ​റോ​ളം ന​ഗ​ര​ത്തി​ൽ ഭീ​തി വി​ത​ച്ച കാ​ട്ടാ​ന​യെ നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്നാണ് കാ​ട്ടി​ലേ​ക്ക് തു​ര​ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button