KeralaLatest News

കള്ളനെ കാവലേൽപ്പിച്ചു! ബീയർ നിർമാണശാലയിൽ നിന്ന് ബീയർ കടത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പാലക്കാട്: മദ്യ നിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ ബ്രുവറിൽ നിന്നും ബീയർ മോഷ്ടിച്ചു. ആറ് കെയ്‍സ് ബീയർ ആണ് എക്സൈസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്. കേസിൽ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്പെന്‍റ് ചെയ്തത്.

പാലക്കാട്ടെ കഞ്ചിക്കോടുള്ള ബ്രൂവറിയിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. ബ്രൂവറിയിൽ നിന്ന് പ്രിജു ആറ് കെയ്‍സ് ബീയർ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെ യാണ് നടപ എടുത്തിരിക്കുന്നത്. പരാതി കിട്ടിയതിനെ തുടർന്ന് എക്സൈസ് ഇന്‍റലിജന്‍സ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

എക്സൈസ് ഇന്‍റലിജന്‍സ് കഞ്ചിക്കോട് ബ്രൂവറിയിലെത്തി ജീവനക്കാരുടെ മൊഴി എടുത്ത ശേഷം സ്ഥാപനത്തിലെ സിസിടിവി പരിശോധന പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്. മദ്യ നിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനായ സി ടി പ്രിജു ആണ് കിട്ടിയ അവസരം ഉപയോഗപ്പെടുത്തി ബിയർ അടിച്ചു മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button