Latest NewsUAENewsInternationalGulf

സമൂഹമാധ്യമത്തിലൂടെ ബന്ധുവിന് മോശം സന്ദേശമയച്ചു: യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി

ദുബായ്: സമൂഹമാധ്യമം വഴി സ്വന്തം ബന്ധുവിന് മോശമായ സന്ദേശം അയച്ച കേസിൽ യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി. 2,50,000 ദിർഹം പിഴയാണ് യുവാവിന് ശിക്ഷയായി വിധിച്ചത്. കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കം മൂലമാണ് യുവാവ് ബന്ധുവിന് മോശം സന്ദേശം അയച്ചത്.

Read Also: പ്രണയവും ജിഹാദും രണ്ടാണ്, സ്വമേധയാ മതം മാറുകയാണെങ്കിൽ അതിനെ എതിർക്കാൻ നിങ്ങൾക്കെന്താണ് അവകാശം: ഒവൈസി

തന്നെ അപമാനിക്കുന്ന തരത്തിൽ മോശം സന്ദേശം അയച്ചെന്ന് കാണിച്ച് സന്ദേശം ലഭിച്ചയാൾ തെളിവു സഹിതം കേസ് ഫയൽ ചെയ്യുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. സമൂഹ മാധ്യമത്തിലൂടെ അവഹേളനം നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി യുവാവിന് ശിക്ഷ വിധിച്ചത്.

Read Also: താലിബാനെ ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ എതിര്‍ക്കാത്തത് എന്തുകൊണ്ടെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button