Latest NewsUAENewsInternationalGulf

വിദേശത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്തും: തീരുമാനവുമായി ദുബായ്

ദുബായ്: വിദേശത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്താൻ തീരുമാനിച്ച് ദുബായ്. സാധനങ്ങളുടെ മൂല്യം 300 ദിർഹത്തിൽ അധികമാണെങ്കിൽ വിമാനത്താവളങ്ങളിൽ 5% കസ്റ്റംസ് നികുതി ചുമത്തുമെന്ന് ദുബായ് അറിയിച്ചു. എന്നാൽ, ജിസിസി രാജ്യങ്ങളിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്ന വസ്തുക്കൾക്ക് ഡ്യൂട്ടി ഇല്ല.

Read Also: ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു : യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം

രാജ്യത്തിന് പുറത്തു നിന്നു വാങ്ങുന്ന സാധനങ്ങൾക്ക് 5% കസ്റ്റംസ് തീരുവയും 5% വിൽപ്പന നികുതിയും നൽകേണ്ടി വരും. പുകയില, പുകയില ഉൽപ്പന്നങ്ങൾ, ഇ സിഗരറ്റ് 200 ശതമാനമായിരിക്കും കസ്റ്റംസ് തീരുവ. ജനുവരി ഒന്നു മുതൽ കസ്റ്റംസ് തീരുവ നിലവിൽ വന്നു. 300 ദിർഹത്തിൽ താഴെയുള്ള സാധനങ്ങൾക്ക് നികുതി നൽകേണ്ടതില്ല. ഈ ഇളവ് പുകയില ഉൽപ്പന്നങ്ങൾക്കും കാർബണേറ്റഡ് പാനീയങ്ങൾക്കും മദ്യത്തിനും ബാധകമല്ല.

Read Also: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു : വീട്ടമ്മയും അമ്മയും രക്ഷപ്പെട്ടത് അത്ഭുതകരമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button