KeralaLatest NewsNews

സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പോലീസിന്റെ പിടിയിൽ

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. മഞ്ചേരി സ്വദേശികളായ മഹ്‌സിൻ, ആഷിക്ക്, ആസിഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.

അറസ്റ്റിലായ മുഹ്‌സിൻ സമൂഹമാദ്ധ്യമത്തിലൂടെയാണ് വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇയാൾ ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇവരുടെ ഫോൺ നമ്പർ സ്വന്തമാക്കുകയുമായിരുന്നു. സൗഹൃദം നടിച്ച് ഇവരുടെ വീട്ടിൽ എത്തിയ മുഹ്സിൻ വീട്ടമ്മയ്‌ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നൽകി ഇവരെ ലഹരിക്ക് അടിമയാക്കി. തുടർന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തി ലഹരി മരുന്ന് നൽകിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button