Latest NewsKeralaNews

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഡ്വ. മുഹമ്മദ് മുബാറക്കിന് ഹാഥ്രസ് കലാപ ഗൂഢാലോചനയിലും പങ്ക്

മഴു,വാളുകള്‍ എന്നിവ ബാഡ്മിറ്റണ്‍ റാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മുബാറക്കിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി, കൊലപാതകം നടപ്പിലാക്കുക എന്ന ചുമതല മുബാറക്ക് ഏറ്റെടുത്തിരുന്നതായി എന്‍ഐഎ

കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഡ്വ. മുഹമ്മദ് മുബാറക്കിന് ഹാഥ്രസ് കലാപ ഗൂഢാലോചനയിലും പങ്കുണ്ടായിരുന്നതായി വിവരം.ഹാഥ്രസ് കലാപക്കേസില്‍ അറസ്റ്റിലായ പിഎഫ്ഐ പ്രവര്‍ത്തകന്റെ കുറ്റസമ്മത മൊഴിയിലാണ് മുബാറക്കിന്റെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎയുടെ നീക്കം.

Read Also: ‘ഉള്ളിൽ ചുവപ്പും പുറമേ ഭീകരമായ പച്ചയുമുള്ള കലോത്സവ അടുക്കള ഇനി പഴയിടം തിരുമേനിക്ക് സുരക്ഷിതമാകില്ല’: ജോൺ ഡിറ്റോ

കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പിഎഫ്ഐ രണ്ടാം നിര നേതാക്കളുടെ വീടുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ആയുധ പരിശീലകനായ മുബാറക്ക് അറസ്റ്റിലായത്. പിഎഫ്ഐയുടെ ഹിറ്റ് സ്‌ക്വാഡ് സംഘത്തിലെ പ്രധാനിയായ മുബാറക്കാണ് കൊലപാതക സംഘത്തിന് ആയുധ പരിശീലനം നല്‍കിയിരുന്നത്. അഞ്ച് ദിവസത്തെ എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുബാറക്കിനെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം ലഭിച്ച ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎയുടെ നീക്കം.

ആയോധനകല അറിയാവുന്ന മുബാറക്ക് സ്ഥിരമായി ആയുധപരിശീലനം നല്‍കിയിരുന്നു. കുങ്ഫു അഭ്യാസിയായിരുന്നു ഇയാള്‍. ഏരിയ-ഡിവിഷണല്‍ റിപ്പോര്‍ട്ടര്‍മാര്‍ തയ്യറാക്കുന്ന ഹിറ്റ് ലിസ്റ്റ് പ്രകാരമുള്ള കൃത്യം നടപ്പാക്കുന്നതിനുള്ള ചുമതലയായിരുന്നു ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രെയിനിംഗ് നേഴ്സ് എന്ന ആയുധ പരിശീലകര്‍ക്ക് ഉണ്ടായിരുന്നതെന്ന് എന്‍ഐഎ സംഘം കണ്ടെത്തിയിരുന്നു. മഴു,വാളുകള്‍ എന്നിവ ബാഡ്മിറ്റണ്‍ റാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മുബാറക്കിന്റെ എടവനക്കാട്ടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ആര്‍ക്കെല്ലാം ആയുധ പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എവിടെ വെച്ച്,എങ്ങനെയെല്ലാമാണ് പരിശീലനങ്ങള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് മുബാറക്കിനെ കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് എന്‍ഐഎ വ്യത്തങ്ങള്‍ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button