Latest NewsNewsIndia

‘എന്റെ മകൻ സംസ്കാര സമ്പന്നനാണ്’: വിമാനത്തിനുള്ളിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവിന്റെ അച്ഛൻ പറയുന്നു

ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തിനുള്ളിൽ വച്ച് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച കേസിൽ മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിൻറെ പിതാവ് ശ്യാം മിശ്ര. ശ്യാം മിശ്രയ്ക്കും പോലീസ് നോട്ടീസ് അയച്ചിരുന്നു. തന്റെ മകനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് പിതാവ് ശ്യാം മിശ്രയുടെ വാദം.

മകന്റെ ഒപ്പം യാത്ര ചെയ്തിരുന്നവർ നഷ്ടപരിഹാരം ആവശ്യപ്പെടും അത് നൽകുകയും ചെയ്തതാണെന്ന് പറഞ്ഞ ശ്യാം, പിന്നീടെന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി. പരാതിക്കാരുടെ ആവശ്യം മറ്റെന്തെങ്കിലും ആണോ എന്ന് വ്യക്തമല്ലെന്നും അത് നടക്കാത്തത് കൊണ്ടായിരിക്കാം അവർ വീണ്ടും പരാതിയുമായി രംഗത്ത് വന്നതെന്നും ഇനി അവർ മകനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് സാധ്യത എന്നും അദ്ദേഹം പറയുന്നു.

‘മകൻ വല്ലാതെ ക്ഷീണിതനാണ്. 2 ദിവസമായി ഉറങ്ങിയിട്ട്. വിമാനത്തിനുള്ളിൽ വച്ച് മകന് ഒരു ഡ്രിങ്ക് കൊടുത്തു. അതിനു ശേഷം അവൻ നന്നായി ഉറങ്ങി. ഉണർന്നപ്പോൾ എയർലൈൻ ജീവനക്കാർ അവനെ ചോദ്യം ചെയ്തു. തറെ മകൻ സംസ്കാരസമ്പന്നൻ ആണ്. അവൻ അത്തരം ഒരു കാര്യം ചെയ്യാൻ ഒരിക്കലും കഴിയില്ല. പരാതിക്കാരിക്ക് 72 വയസുണ്ട്. എന്റെ മകന് 34 ഉം. അവന് അവരെ കാണുമ്പോൾ സ്വന്തം അമ്മയെ അല്ലേ ഓർമ വരിക?. അവൻ വിവാഹിതനും 18 വയസുള്ള ഒരു കുട്ടിയുടെ അച്ഛനുമാണ്’, ശ്യാം മിശ്ര പറയുന്നു.

നവംബർ മാസത്തിൽ ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ മാനത്തിനുള്ളിൽ വച്ചാണ് ശങ്കർ മിശ്ര സമീപത്തിരുന്ന 72കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. ഇയാൾ യുഎസ് ആസ്ഥാനമായുള്ള ഒരു ധനകാര്യ കമ്പനിയുടെ വൈസ് പ്രസിഡണ്ടായിരുന്നു. സംഭവം വാർത്തയായതോടെ ഇയാളെ കമ്പനി പുറത്താക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button