Latest NewsNewsBusiness

പ്രായമാകുമ്പോൾ സ്ഥിര വരുമാനം നേടാം, ജീവൻ അക്ഷയ് പ്ലാനിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയൂ

സം അഷ്വേഡ് തുകയ്ക്ക് അനുസരിച്ചാണ് പെൻഷൻ ലഭിക്കുക

പ്രായമാകുമ്പോൾ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനായി സ്ഥിര വരുമാനം ലഭിക്കുന്നത് വളരെ നല്ലതാണ്. പെൻഷൻ പോലെ സ്ഥിര വരുമാനം ലഭിക്കുന്ന ഒട്ടനവധി പ്ലാനുകൾ ഉപഭോക്താക്കൾക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 20,000 രൂപ വരെ പെൻഷൻ നേടാൻ സാധിക്കുന്ന ജീവൻ അക്ഷയ് പ്ലാനാണ് ഇപ്പോൾ ജനപ്രീതി നേടിയിരിക്കുന്നത്. 2022 ഓഗസ്റ്റിൽ ആരംഭിച്ച ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

ഒട്ടനവധി ആനുകൂല്യങ്ങൾ ഉള്ള പ്ലാനുകളിൽ ഒന്നാണ് ജീവൻ അക്ഷയ്. ഓൺലൈനായും നേരിട്ടും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്. 30 വയസിനും 85 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അംഗത്വം നേടാം. പോളിസിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് ഒരു ലക്ഷം രൂപയും, ഏറ്റവും കുറഞ്ഞ വാർഷിക ആന്വുറ്റി 12,000 രൂപയുമാണ്. കൂടാതെ, പെൻഷൻ തുക എങ്ങനെ ലഭിക്കുമെന്നതിന് 10 ഓപ്ഷനുകളും പോളിസി നൽകിയിട്ടുണ്ട്.

Also Read: ഭൂമി ഇടിഞ്ഞ് താഴുന്നു, വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു

സം അഷ്വേഡ് തുകയ്ക്ക് അനുസരിച്ചാണ് പെൻഷൻ ലഭിക്കുക. പ്രതിമാസം 20,000 രൂപ വരെ പെൻഷൻ ലഭിക്കണമെങ്കിൽ 33 വയസുള്ള ഒരു വ്യക്തി 40 ലക്ഷം സം അഷ്വേഡിനുളള പോളിസി വാങ്ങേണ്ടതുണ്ട്. 10 ലക്ഷം രൂപയുടെ പോളിസി വാങ്ങിയാൽ മാസം 5,231 രൂപയും, 15 ലക്ഷം രൂപയുടെ പോളിസി വാങ്ങിയാൽ 7,846 രൂപയുമാണ് പെൻഷൻ തുകയായി ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button