PalakkadLatest NewsKeralaNattuvarthaNews

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറിക്കൂടി 30 കിലോ തൂക്കമുള്ള രാജ വെമ്പാല : വനംവകുപ്പെത്തി പിടികൂടി

പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാജവെമ്പാല കയറിയത്

പാലക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ വമ്പന്‍ രാജ വെമ്പാല കയറിക്കൂടി. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാജവെമ്പാല കയറിയത്. ഒടുവില്‍ വനപാലക സംഘമെത്തിയാണ് രാജ വെമ്പാലയെ പിടികൂടിയത്.

10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആൺ രാജവെമ്പാലയാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറിക്കൂടിയത്.

Read Also : കലോത്സവ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഇടതുപക്ഷം, പഴയിടത്തെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് കെ സുരേന്ദ്രൻ

കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ കാറിനുള്ളില്‍ നിന്ന് ഒരനക്കം തോന്നിയ കുഞ്ഞുമോന്‍ കാർ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. പുറത്ത് ബഹളം കേട്ടതോടെ പാമ്പ് സീറ്റിന് പുറത്തേക്ക് എത്തിയതോടെയാണ് വമ്പന്‍ രാജ വെമ്പാലയാണ് കാറിനുള്ളിലുള്ളതെന്ന് വീട്ടുകാര്‍ മനസിലാക്കിയത്. തുടർന്ന്, കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. ഒടുവിൽ വീട്ടുകാര്‍ വിവരം വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് സുനിൽ, അപ്പുക്കുട്ടൻ, എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് കാറിന്‍റെ മുന്‍വശത്തെ ഡോറുകള്‍ തുറന്ന് ശാസ്ത്രീയമായി രാജവെമ്പാലയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button