ThiruvananthapuramKeralaNattuvarthaLatest NewsNews

ഇന്ത്യ–ശ്രീലങ്ക ഏകദിനം: പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണാൻ പോവേണ്ടെന്ന് മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാൻ. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റു വില കുറഞ്ഞില്ലെന്നും സംഘാടകർ അമിത ലാഭം എടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സർക്കാർ 12% ആയി വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയുമാണ് വിനോദ നികുതി ഇനത്തിൽ മാത്രം അധികമായി നൽകേണ്ടി വരുന്നത്. 18% ജിഎസ്ടിക്കു പുറമേ ചുമത്തുന്ന വിനോദ നികുതിയാണു സർക്കാർ ഉയർത്തിയത്. ഇതോടെ ആകെ നികുതി 30% ആയി ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button