Latest NewsNewsLife Style

പ്രീമെൻസ്ട്രൽ സിൻഡ്രോം; ലക്ഷണങ്ങൾ എന്തൊക്കെ?

ആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സ്ത്രീകളിൽ ദേഷ്യവും ഡിപ്രഷനും ഉണ്ടാകുന്നത് സാധാരണമാണ്. ഇതിനെയാണ് ‘പ്രീമെൻസ്ട്രൽ സിൻഡ്രോം’ അല്ലെങ്കിൽ ‘പി‌എം‌എസ്’ എന്ന് പറയുന്നത്. ശരീരത്തിലെ ഹോർമോണുകളുടെ  പ്രവർത്തന ഫലമായി എല്ലാ മാസവും പീരിയഡ്സിനോടടുപ്പിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളേയും സംഘർഷങ്ങളേയുമാണ് ‘Premenstrual Syndrome’ എന്ന് വിളിക്കുന്നത്.

ചില സ്ത്രീകളിൽ പിഎംഎസിന്റെ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാകാറില്ല. ആർത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങൾ ചിലരിൽ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാം. ആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഉത്കണ്ഠ, ഏകാഗ്രത, ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾ സ്ത്രീകളിൽ പ്രകടമാകാറുണ്ട്. പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

ഉത്കണ്ഠ, ക്ഷീണം, ഉറക്കത്തിൽ അസ്വസ്ഥത, വയറുവേദന, തലവേദന, ഭക്ഷണത്തോടുള്ള ആസക്തി എന്നിവയാണ് പിഎംഎസിന്റെ ലക്ഷണങ്ങൾ.

വ്യായാമം ചെയ്യുന്നത് ശരീരത്തെ ഊർജസ്വലവും ഫിറ്റുമായി നിലനിർത്തുന്നു. ഇത് ഹോർമോണുകളെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിർത്താൻ ദിവസവും 7-8 ഗ്ലാസ് വരെ വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് തലവേദന മാറാൻ സഹായിക്കും. ആർത്തവ സമയത്തുണ്ടാകുന്ന സമ്മർദ്ദം, ഉത്കണ്ഠ, വേദന എന്നിവ ഒഴിവാക്കാൻ ചെറുചൂടുവെള്ളത്തിലെ കുളി സഹായകരമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

  • ഭക്ഷണപദാർത്ഥങ്ങളിലെ എരിവ്, പുളി, ഉപ്പ് ആവശ്യത്തിലധികമാകാതിരിക്കാൻ ശ്രദ്ധിക്കുക.
  • ശരീരത്തിനാവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.
  • ശ്വസനവ്യായാമങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ പരിശീലിക്കുന്നത് വളരെ പ്രയോജനകരമാണ്.
  • ശരീരബലത്തിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള വ്യായാമം ശീലമാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button