ThiruvananthapuramKeralaNattuvarthaLatest NewsNews

വ​ർ​ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ച്ചു : യു​വാ​വ് അ​റ​സ്റ്റി​ൽ

അ​മ്പ​ല​മു​ക്ക് സ​ർ​വേ സ്കൂ​ളി​നു​സ​മീ​പം പ​ത്മ​വി​ഹാ​റി​ൽ പ്ര​ഭു​ൽ​രാ​ജി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പേ​രൂ​ർ​ക്ക​ട: വ​ർ​ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മ്പ​ല​മു​ക്ക് സ​ർ​വേ സ്കൂ​ളി​നു​സ​മീ​പം പ​ത്മ​വി​ഹാ​റി​ൽ പ്ര​ഭു​ൽ​രാ​ജി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് ആണ് പ്രതിയെ പിടികൂടിയത്.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ജ​നു​വ​രി നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ര​കു​ളം നെ​ടു​മ്പ്രം സ​ജി ഭ​വ​നി​ൽ രാ​ജേ​ന്ദ്രനെ ആ​ക്ര​മിച്ച കേസിലാണ് അറസ്റ്റ്. ചോ​ദി​ച്ച പ​ണം ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ പ്ര​കോ​പി​ത​നാ​യ പ്ര​ഭു​ൽ രാജ്, രാ​ജേ​ന്ദ്ര​നെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. രാ​ജേ​ന്ദ്ര​ന്‍റെ വി​ല കൂ​ടി​യ റാ​ഡോ വാ​ച്ചും പ്ര​തി തട്ടിയെടുത്തു.

ഊ​ള​മ്പാ​റ​യ്ക്ക് സ​മീ​പം വ​ർ​ക് ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യിരുന്നു രാ​ജേ​ന്ദ്ര​ൻ. ഇ​വി​ടെ​യെ​ത്തി​യാ​ണ് പ്ര​തി പ്രഫുൽരാജ് ആക്രമണം നടത്തിയത്. പേ​രൂ​ർ​ക്ക​ട സി.​ഐ വി. ​സൈ​ജു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button