KeralaLatest NewsNews

ഭക്ഷ്യവിഷബാധയല്ലെങ്കില്‍ മറ്റുള്ളര്‍ക്ക് എങ്ങനെ അസ്വസ്ഥതയുണ്ടായി? വിശദമായ അന്വേഷണം വേണമെന്ന് അഞ്ജുവിന്റെ കുടുംബം

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്, ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍

കാസര്‍ഗോഡ്: പെരുമ്പള ബേനൂരില്‍ കോളജ് വിദ്യാര്‍ത്ഥിനി കെ. അഞ്ജുശ്രീ പാര്‍വതിയുടെ മരണം സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കൂടെ ഭക്ഷണം കഴിച്ച മറ്റ് രണ്ടുപേര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടായി. ഭക്ഷ്യവിഷബാധയല്ലെന്ന് പറയുമ്പോള്‍ മറ്റുള്ളര്‍ക്ക് എങ്ങനെ അസ്വസ്ഥതയുണ്ടായി? ഇക്കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ എ.കുമാരന്‍ നായരുടെയും കെ.അംബികയുടെയും മകളാണ് അഞ്ജുശ്രീ.

Read Also: മോഹന്‍ലാല്‍ നായകനാവുന്ന പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയതായി ഷാജി കൈലാസ്

അഞ്ജുവിന്റെ മരണം എലിവിഷം അകത്തു ചെന്നാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. വിദ്യാര്‍ത്ഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതു കരളിനെ ബാധിച്ചതിനെത്തുടര്‍ന്നാണു മരണമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളൂ.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണു മരിച്ചത്. 31ന് ഹോട്ടലില്‍നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്നു ഹോട്ടല്‍ ഉടമയെയും 2 ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button