KeralaLatest NewsNewsLife StyleHealth & Fitness

തണുപ്പ് കാലത്ത് ചർമ്മം സംരക്ഷിക്കാൻ ചെയ്യേണ്ടത്

തണുപ്പ് കാലത്ത് ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ചർമ്മം തന്നെയാണ്. വരണ്ട ചർമ്മം പ്രധാന വില്ലനാണ്. തണുപ്പ് അധികമാകുമ്പോൾ ചൊറിച്ചിലുണ്ടാകും. ചൊറിഞ്ഞ് പൊട്ടുന്ന അവസ്ഥയിലേക്ക് ചർമ്മം എത്തും. തണുപ്പ് കാലത്ത് താപനില കുറയുന്നതിനാല്‍, നിങ്ങളുടെ ചര്‍മ്മത്തിന്റെ പരുക്കന്‍ പാടുകള്‍ പോലെയുള്ള വരള്‍ച്ച ഒഴിവാക്കാന്‍ സ്വയം ശ്രദ്ധിക്കുക. വരണ്ട ചർമ്മത്തെ വീട്ടിൽ നിന്ന് തന്നെ പരിചരിക്കാൻ കഴിയും. എന്തൊക്കെയാണ് ആ വഴികളെന്ന് നോക്കാം.

മോയ്ചറൈസ് ചെയ്യുക. ചര്‍മ്മത്തിലെ ജലാംശം ഇല്ലാതാക്കുന്നത് തടയാന്‍ മോയ്ചറൈസിന് കഴിയും. കുളി കഴിഞ്ഞ് ഉടന്‍ തന്നെ മോയ്ചറൈസര്‍ ശരീരത്തിലും മുഖത്തുമിടാന്‍ ശ്രമിക്കുക. മോയ്ചറൈസര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് വഴി മുഖക്കരുവും ചര്‍മ്മത്തിലെ പാടുകളും ഇല്ലാതാകും.

ശരീരത്തിൽ പ്രകൃതിദത്തമായ എണ്ണകൾ ഉപയോഗിക്കുക. വെളിച്ചെണ്ണ, മിനറല്‍ ഓയില്‍, അര്‍ഗന്‍ ഓയില്‍, വിറ്റാമിന്‍ ഇ, സീഡ് ഓയില്‍ തുടങ്ങിയ പ്രകൃതിദത്ത എണ്ണകളും ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ വളരെയധികം സഹായിക്കും. ഇവയില്‍ എല്ലാം ധാരാളം വൈറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഈ എണ്ണകൾ മുഖത്ത് പുരട്ടാതിരിക്കാൻ ശ്രദ്ധിക്കുക.

സൺസ്‌ക്രീൻ ഇടയ്ക്കിടെ ഉപയോഗിക്കുക. സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശൈത്യകാലത്തും സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button