Latest NewsNewsInternationalKuwaitGulf

ഉപദ്രവകരമായ ശബ്ദം പുറപ്പെടുവിക്കുന്ന എക്‌സ്‌ഹോസ്റ്റുകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി: അറിയിപ്പുമായി അധികൃതർ

കുവൈത്ത് സിറ്റി: വാഹനങ്ങളിൽ ഉപദ്രവകരമായ രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്ന എക്‌സ്‌ഹോസ്റ്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങക്കെതിരെ നടപടി കർശനമാക്കാൻ കുവൈത്ത്. ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ അധികൃതർ തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. രാജ്യത്ത് ശബ്ദമലിനീകരണം തടയുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വിഭാവനം ചെയ്യുന്നതിനായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ്, കുവൈത്ത് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകളിലാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല ചരിത്രം രചിച്ചത്, ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ

രാജ്യവ്യാപകമായി റോഡുകളിൽ പരിശോധന നടത്തണമെന്നും ഇത്തരം എക്‌സ്‌ഹോസ്റ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും യോഗത്തിൽ ധാരണയായി. ഇത്തരം ഉപകരണങ്ങൾ വിൽപ്പന ചെയ്യുന്ന സ്ഥാപനങ്ങളും, വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും അടച്ച് പൂട്ടാനും യോഗത്തിൽ തീരുമാനിച്ചു.

Read Also: പ്രവാസികൾക്ക് തിരിച്ചടി: കുവൈത്ത്- കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് വെട്ടിക്കുറച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button