Latest NewsNewsIndia

പച്ചക്കറി മാര്‍ക്കറ്റില്‍ സ്ഫോടനം, ബോംബ് വച്ച ബൈക്ക് പൊട്ടിത്തെറിച്ചു

ന്യൂഡല്‍ഹി: പച്ചക്കറി മാര്‍ക്കറ്റില്‍ ബോംബ് പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ബൈക്കില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകീട്ട്
ബോംബ് സ്ഥാപിച്ച ഇരുചക്രവാഹനം പച്ചക്കറി മാര്‍ക്കറ്റിലെ തിരക്കുള്ള ഭാഗത്ത് വച്ച് അക്രമി കടന്നുകളയുകയായിരുന്നു. തൊട്ടുപിന്നാലെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.

Read Also: ഇലന്തൂർ ഇരട്ട നരബലി കേസ്: പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ഇന്ന്‌ പ്രതികളെ വായിച്ചു കേൾപ്പിക്കും

പച്ചക്കറി വാങ്ങാന്‍ വന്നയാള്‍ക്കും മൂന്ന് കടക്കാര്‍ക്കുമാണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘമുള്‍പ്പെടെയുള്ളവര്‍ എത്തി പരിശോധന നടത്തിയിരുന്നു. ബോംബിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഫോറന്‍സിക് സംഘം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button