KeralaLatest NewsNews

പട്ടിണികിടക്കുന്നവര്‍ കളി കാണണ്ട എന്ന മന്ത്രിയുടെ വാക്കുകള്‍ അധികാരം തലക്ക് പിടിച്ചതിന്റെ: ഷാഫി പറമ്പില്‍

പട്ടിണി കിടക്കുന്നവന്‍ കൂടി വരിവരിയായി നിന്ന് വോട്ട് ചെയ്തിട്ടാണ് താങ്കള്‍ മന്ത്രി ആയതെന്ന് ഓര്‍ക്കണണം

പാലക്കാട്: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുള്ള കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. കായിക മന്ത്രി അബ്ദുറഹ്മാന് എതിരെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ രംഗത്ത് വന്നു. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകള്‍ അധികാരം തലക്ക് പിടിച്ചതിന്റെയാണെന്ന് ഷാഫി അഭിപ്രായപ്പെട്ടു. പട്ടിണി കിടക്കുന്നവന്‍ കൂടി വരിവരിയായി നിന്ന് വോട്ട് ചെയ്തിട്ടാണ് താങ്കള്‍ മന്ത്രി ആയതെന്ന് ഓര്‍ക്കണമെന്നും അധികാരം തലക്ക് പിടിച്ച മന്ത്രി നികുതിയും കുറക്കണമെന്നും മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

Read Also: പണമുള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പരാമര്‍ശം ധിക്കാരം: കെ സുരേന്ദ്രന്‍

നേരത്തെ അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യ – ശ്രീലങ്ക ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റ് നികുതി വര്‍ദ്ധനവിനെ കുറിച്ചുള്ള സ്‌പോര്‍ട്‌സ് മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ല. കേരളത്തില്‍ നടക്കുന്ന ഒരു മത്സരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവര്‍ക്കുമുണ്ടല്ലോ. അവര്‍ പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നത്. പാവപ്പെട്ടവര്‍ക്കും മറ്റെല്ലാ ജനവിഭാഗങള്‍ക്കും കണി കാണാന്‍ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സര്‍ക്കാറിനുമുണ്ടെന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്നും പന്ന്യന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button