Latest NewsNewsBusiness

മസ്കിന് വീണ്ടും തിരിച്ചടി, ആസ്തിയിൽ ഇടിവ് തുടരുന്നു

ടെസ്‌ലയുടെ ഓഹരികൾ മോശം പ്രകടനം കാഴ്ചവച്ചതോടെയാണ് മസ്കിന്റെ ആസ്തിയിൽ ഇടിവ് നേരിട്ടത്

ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു. ഫോബ്സിന്റെ കണക്കുകൾ പ്രകാരം, 2021 നവംബർ മുതൽ മസ്കിന്റെ ആസ്തിയിൽ 182 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്ടമായതിന്റെ ലോക റെക്കോർഡാണ് മസ്ക് തകർത്തിരിക്കുന്നത്. 2000- ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളർ റെക്കോർഡാണ് മസ്ക് മറികടന്നത്.

ടെസ്‌ലയുടെ ഓഹരികൾ മോശം പ്രകടനം കാഴ്ചവച്ചതോടെയാണ് മസ്കിന്റെ ആസ്തിയിൽ ഇടിവ് നേരിട്ടത്. 2022 ഡിസംബർ മാസത്തിൽ മാത്രം 3.58 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ മസ്ക് വിറ്റഴിച്ചിരുന്നു. കൂടാതെ, 2022- ൽ തന്നെയാണ് 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുത്തതും. ഏതാനും മാസക്കാലം ലോകസമ്പന്നൻ എന്ന പദവി ഇലോൺ മസ്കിന്റെ കൈകളിൽ ഭദ്രമായിരുന്നെങ്കിലും, പിന്നീട് പദവി നഷ്ടപ്പെടുകയായിരുന്നു. 2021 നവംബറിലെ 320 ബില്യൺ ഡോളർ മൂല്യത്തിൽ നിന്ന് 2023 ജനുവരി എത്തുമ്പോഴേക്കും ആകെ ആസ്തി 136 ബില്യൺ ഡോളറായാണ് കുറഞ്ഞത്.

Also Read: പാ​ല​ക്കാ​ട്ട് ട്രെ​യി​നി​ല്‍ വൻ ലഹരിമരുന്ന് വേട്ട : പി​ടികൂടിയ​ത് 1.75 കോ​ടി​യു​ടെ ചരസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button