Latest NewsIndiaNews

വിവാഹത്തിന് ഡി.ജെ, പടക്കം പൊട്ടിക്കൽ, നൃത്തം എന്നിവ വേണ്ട! – വിലക്കി 55 മുസ്‍ലിം സംഘടനകൾ

വിവാഹത്തിന് ഇനിമുതൽ പടക്കം പൊട്ടിക്കൽ, ഡി.ജെ തുടങ്ങിയ ആഘോഷ പരിപാടികൾ വേണ്ടെന്ന് മുസ്ലിം സംഘടനകൾ. ജാർഖണ്ഡ് ധൻബാദിലെ 55 മുസ്ലിം സംഘടനകളാണ് തീരുമാനവുമായി രംഗത്തെത്തിയത്. ആഘോഷ പരിപാടികളുടെ ഭാഗമായി ഡി.ജെ, പടക്കം പൊട്ടിക്കൽ, നൃത്തം തുടങ്ങിയവയ്ക്കാണ് വിലക്ക്. തീരുമാനം ലംഘിച്ചാൽ വിവാഹം നടത്തിത്തരാൻ പുരോഹിതർ ആരും വരില്ലെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

തൻസീം ഉലമ അഹ്‌ലെ സുന്നത്തിന്റെ ആഭിമുഖ്യത്തിൽ വാസിപൂരിൽ നടന്ന സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ‘നിക്കാഹ് ആസാൻ കരോ’ എന്ന കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും ധൻബാദിന് ശേഷം സംസ്ഥാനമൊട്ടാകെ നടപ്പാക്കുമെന്നും മൗലാന ഗുലാം സർവാർ ഖാദ്രി പറഞ്ഞു. വിവാഹസമയത്തെ അനാവശ്യ പരിപാടികൾ മൂലം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാ പ്രതിനിധികളും സമ്മതിച്ചു.

പടക്കങ്ങളും ഡി.ജെകളും ഇസ്‌ലാമിക വിശ്വാസങ്ങളും പാരമ്പര്യങ്ങളും ലംഘിക്കുകയാണെന്നും ഇവർ കണ്ടെത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പണം ചെലവഴിക്കുന്നത് അവർക്ക് ഗുണം ചെയ്യുമെന്നും സാമൂഹിക ഉന്നമനത്തിലേക്കുള്ള ചുവടുവയ്പായിരിക്കുമെന്നും മുഫ്തി മുഹമ്മദ് റിസ്വാൻ അഹമ്മദ് പറഞ്ഞു.

shortlink

Post Your Comments


Back to top button