Latest NewsNewsInternationalOmanGulf

121 തടവുകാർക്ക് മോചനം: ഉത്തരവ് പുറപ്പെടുവിച്ച് ഒമാൻ

മസ്‌കത്ത്: ഒമാനിൽ 121 തടവുകാർക്ക് മോചനം. സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിലാണ് 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ലോക ശ്രദ്ധയാകർഷിക്കുന്ന മേളകളിലൊന്നായി സർഗാലയ മാറും: മന്ത്രി അഹമ്മദ് ദേവർകോവിൽ

മോചനം ലഭിക്കുന്നവരിൽ 57 വിദേശികളും ഉൾപ്പെടുന്നുണ്ട്. അതേസമയം, ഒമാനിൽ ജനുവരി 12ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികം പ്രമാണിച്ചാണ് രാജ്യത്ത് ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റ് നിയമ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് ജനുവരി 12ന് ഔദ്യോഗിക അവധിയായിരിക്കും. ഒമാനിലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് നേരത്തെ സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 88/2022 എന്ന നമ്പറിലുള്ള ഉത്തരവിൽ ഒമാനിലെ സർക്കാർ സർക്കാർ സംവിധാനങ്ങൾക്കും പൊതു മേഖലയ്ക്കും ഒപ്പം സ്വകാര്യ മേഖലയ്ക്കും ബാധകമായ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Read Also: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായി ഈ മാസം 16 മുതല്‍ ലോണ്‍ മേള നടത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button