KeralaLatest NewsNews

തൃശ്ശൂരിൽ നിക്ഷേപത്തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് മുന്നൂറിലേറെ പേര്‍, ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതി

തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്. ധനകാര്യ സ്ഥാപനമായ ധനവ്യവസായയിൽ നിക്ഷേപിച്ച നൂറു കോടിയിലേറെ രൂപയുമായി ദമ്പതികൾ മുങ്ങി. മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ പലർക്കും കിട്ടാനുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ 100 ലേറെ പേർ പരാതിയുമായെത്തി.

തൃശ്ശൂർ വടൂക്കര സ്വദേശിയായ പി.ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ഇവർ മുങ്ങി. കേസില്‍ ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. ആറുമാസമായി നിക്ഷേപിച്ചവർക്ക് പലിശ ലഭിച്ചില്ല. പരാതിയിൽ തൃശ്ശൂർ സിറ്റി പൊലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറി. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ ക്രൈംബ്രാഞ്ചും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button