Latest NewsNewsBusiness

ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ചൈനയിൽ നിന്ന് ഇലക്ട്രോണിക്സ് ചരക്കുകളാണ് രാജ്യത്തേക്ക് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്

രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ ഇടിവ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വൻ തോതിൽ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 നവംബറിൽ ചൈനയിൽ നിന്നും 7.65 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. 2021 നവംബറിൽ ഇത് 8.08 ബില്യൺ ഡോളറായിരുന്നു. രണ്ട് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5.42 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ചൈനയിൽ നിന്ന് ഇലക്ട്രോണിക്സ് ചരക്കുകളാണ് രാജ്യത്തേക്ക് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. ഇത്തവണ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിനുപുറമേ, പേഴ്സണൽ കംപ്യൂട്ടർ, യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് എന്നിവയുടെ ഇറക്കുമതിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതിയിലും കുറവ് ഉണ്ടായിട്ടുണ്ട്.

Also Read: മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : കുട്ടികൾ ആശുപത്രിയിൽ

2022- 23 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ, തുടർച്ചയായ രണ്ടാം തവണയാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 7.85 ബില്യണായാണ് ഇറക്കുമതി കുറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button